ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ല; വിമര്‍ശിച്ച് യെച്ചൂരി

yechury

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് വിമര്‍ശിച്ച യെച്ചൂരി ഗവര്‍ണറുടെ നിലപാട് ദൗര്‍ഭാഗ്യമെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവര്‍ണര്‍ നടത്തേണ്ടതെന്ന് പറഞ്ഞ യെച്ചൂരി, നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആണ് ഗവര്‍ണര്‍ നടത്തുന്നതെന്നും പറഞ്ഞു.

Top