കേരളീയര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ .”ജനമനസ്സുകളില്‍ ആഘോഷത്തിന്റെ ആനന്ദം പകരാനും വര്‍ദ്ധിച്ച ഐക്യബോധവും സമഷ്ടിസ്‌നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ.എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു”- ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം ദീപാവലിയുടെ പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിശബ്ദ മേഖലകളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുത്.നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കി.

Top