‘തനിക്കെതിരായ പ്രതിഷേധത്തിന് എസ്എഫ്‌ഐ-പിഎഫ്‌ഐ കൂട്ടുകെട്ട്’; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: പ്രതിഷേധങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. സെനറ്റ് യോഗത്തിലേക്ക് പോകാന്‍ പ്രൊ ചന്‍സര്‍ലര്‍ക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി നടപടികളില്‍ പ്രൊ ചാന്‍സലര്‍ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവര്‍ കാണിച്ചില്ല. കോടതിയോട് അവര്‍ക്ക് ബഹുമാനമില്ല.

തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്‌ഐ മാത്രമല്ല. എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തില്‍ എസ്എഫ്‌ഐയും-പിഎഫ്‌ഐയും തമ്മില്‍ സഖ്യം ചേര്‍ന്നിരിക്കുകയാണ്. നിലമേലില്‍ അറസ്റ്റ് ചെയ്തവരില്‍ ഏഴുപേര്‍ പിഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും ഇത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ട് കിട്ടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനിടെ, എകെജി സെന്റര്‍ മുന്നില്‍വെച്ച് എസ്എഫ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചു.

Top