കേരളത്തിന്റെ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുത്: സര്‍വ്വകലാശാലയ്ക്ക് ഗവര്‍ണറുടെ താക്കീത്

ന്യൂഡല്‍ഹി: എം.ജി സര്‍വ്വകലാശാല മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകള്‍ക്കാണ് ഗവര്‍ണര്‍ താക്കീത് നല്‍കിയത്.

എം.ജി സര്‍വ്വകലാശാല തെറ്റ് തിരിച്ചറിഞ്ഞെന്നും സര്‍വ്വകലാശാലയുടേത് അധികാരപരിധിക്ക് പുറത്തുള്ള നടപടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്നും കേരളത്തിന്റെ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക സര്‍വ്വകലാശാല., എംജി സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാല തുടങ്ങി കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ പലതരം വിവാദങ്ങളെ നേരിടുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ താക്കീതുമായി മുമ്പോട്ട്
വന്നിരിക്കുന്നത്.

മാര്‍ക്ക് ദാനവിവാദം പരിശോധിച്ച ഗവര്‍ണറുടെ സെക്രട്ടറി മാര്‍ക്ക് ദാനത്തില്‍ മന്ത്രി കെ.ടി ജലീലിന് വീഴ്ച പറ്റി എന്നു ചൂണ്ടിക്കാട്ടി ഗവര്‍ണക്ക് റിപ്പോര്ട്ട് നല്കിയിരുന്നു.

ഡിസംബര്‍ 16-ന് ചേരുന്ന ഗവര്‍ണര്‍മാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശം ഗവര്‍ണര്‍ നല്‍കിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Top