ഞാന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല; വാദം തള്ളി ഇര്‍ഫാന്‍ ഹബീബ്

വര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ പ്രസംഗത്തെ വിമര്‍ശിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. പൗരത്വ വിഷയത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഗവര്‍ണര്‍ പറഞ്ഞതെന്ന് ഇര്‍ഫാന്‍ ഹബീബ് ആരോപിച്ചു. പ്രസംഗത്തില്‍ മൗലാനാ അബ്ദുള്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ പ്രസ്താവന ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണര്‍ സ്ഥാപനങ്ങളെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും അദ്ദേഹം തള്ളി. അംഗീകാരവും പദവികളും വേണമെങ്കില്‍ സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നും താന്‍ ക്രിമിനല്‍ ആയിരിക്കാം എന്നാല്‍ സിഎഎ അംഗീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top