ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്താന്‍ ഈ ദീപങ്ങളുടെ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും, മധുരം നല്‍കിയും ദീപാവലി ആഘോഷിക്കുകയാണ് നാടും നഗരവും.

തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മ​ഹാ​വി​ഷ്​​ണു ന​ര​കാ​സു​ര​നെ വ​ധി​ച്ച്‌​ ജ​ന​ങ്ങ​ളെ ര​ക്ഷി​ച്ച ദി​വ​സ​മാ​ണ്​ ദീ​പാ​വ​ലി​യെ​ന്നാ​ണ്​ ഐ​തി​ഹ്യം. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.

Top