അയോഗ്യരായവരെ മാറ്റണം; കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ

കണ്ണൂർ : കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു. 72 പഠന ബോർഡുകളിലെ 800 ൽ പരം അംഗങ്ങളിൽ 68 പേർക്ക് യോഗ്യത ഇല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. ബോ‍ർഡ് നിയമനത്തിൽ തുടർച്ചയായി സർവ്വകലാശാല തിരിച്ചടി നേരിടുകയാണ്. ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ശുപാർശ ചെയ്യാൻ മാത്രമാണ് വിസിക്ക് അധികാരം എന്ന് കാണിച്ചായിരുന്നു രാജ്ഭവൻറെ അന്നത്തെ മറുപടി.

Top