ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ; ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

തിരുവനന്തപുരം: പാലാരിവട്ടം പാലം ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിശദ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തേടി. ഇബ്രാഹിംകുഞ്ഞിനെതിരേ പ്രോസിക്യൂഷന്‍ അനുമതിക്കായി, സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ച സാഹചര്യത്തിലാണു നടപടി.

വിജിലന്‍സ് കേസിന്റെ സാഹചര്യങ്ങള്‍ വിശദമാക്കാനാണ് ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാറിനോടു ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ തിങ്കളാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടു കൂടി വിശദമായി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുക.

വിജിലന്‍സ് കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി നിയമ വകുപ്പാണു ഗവര്‍ണര്‍ക്കു ഫയല്‍ കൈമാറിയത്. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ സാധാരണയായി ആഭ്യന്തര- വിജിലന്‍സ് വകുപ്പാണ് ഗവര്‍ണറുടെ അനുമതി തേടേണ്ടത്.

എന്നാല്‍, പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള ഫയല്‍ നിയവകുപ്പാണു രാജ്ഭവനു കൈമാറിയത്.

Top