തര്‍ക്കത്തിനിടയിലും ഒരേ വേദിയില്‍.. പിണറായിയെ വാനോളം പുകഴ്ത്തി ഗവര്‍ണര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം പൗരത്വ നിയമ ഭേദഗതി വിഷയവും ഉള്‍പ്പെടുത്തിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം. അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ജാതിയുടേയോ നിറത്തിന്റെയോ സാമൂഹിക നിലവാരത്തിന്റെയോ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ല. വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിവാദങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കുന്ന പാരമ്പര്യത്തിലും എല്ലാം ഊന്നി നിന്നായിരുന്നു ഗവര്‍ണറുടെ പ്രസംഗം. അതേസമയം തര്‍ക്കങ്ങള്‍ മൂത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരേ വേദി പങ്കിടുന്നത് വളരെ കൗതുകത്തോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കിയിരുന്നത്.

മാത്രമല്ല കേരളത്തേയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനേയും വാനോളം പുകഴ്ത്തിയായായിരുന്നു ഗവര്‍ണരുടെ പ്രസംഗം. വികസന നേട്ടങ്ങള്‍ പിണറായിയുടെ കഴിവിനെ സൂചിപ്പിക്കുന്നാതായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top