ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും

തിരുവനന്തപുരം: കോവിഡ് ബാധിതനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. തുടര്‍ പരിശോധനകള്‍ക്കു വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഗവര്‍ണറുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴാം തീയതിയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

Top