പ്രതിപക്ഷത്തിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നു; ചെന്നിത്തലയ്ക്ക് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: തന്നെ തിരിച്ച് വിളിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണെന്നും തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

Top