ചാൻസിലറായ തന്നെ ഇരുട്ടിൽ നിർത്താൻ നീക്കം; രൂക്ഷ വിമർശനവുമായി ​ഗവർണർ

തിരുവനന്തപുരം: ചാൻസിലറായ തന്നെ ഇരുട്ടിൽ നിർത്താൻ നീക്കം നടക്കുകയാണെന്നും നിയമലംഘനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ പദവി ഉള്ളിടത്തോളം കാലം നിയമലംഘനം അനുവദിക്കില്ല. നിയമസഭ പാസാക്കുന്ന നിയമത്തിന് അനുസരിച്ച് പ്രവർത്തിക്കും.

ചാൻസലർ സ്ഥാനം ഭരണഘടനാ പദവി അല്ല. സർവകലശാലാ ചാൻസലർ ആയി ഗവർണർ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഗവർണർ ഒപ്പിട്ടാലേ ബില്ലുകൾ നിയമം ആകൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രിയ വർഗീസിന്റെ നിയമനത്തിൽ ക്ഷമയോടെ കാത്തിരിക്കൂ എന്നായിരുന്നു ഗവർണറുടെ മറുപടി.

Top