പ്രതിഷേധം അക്രമാസക്തമാക്കരുത്, നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല: ഗവര്‍ണര്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമാക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിയോജിക്കാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനകള്‍ക്ക് വിയോജിപ്പ് അറിയിക്കാം. രാജ്ഭവന്റെ വാതിലുകള്‍ തുറന്ന് കിടക്കും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അക്രമത്തിലേക്ക് പ്രതിഷേധങ്ങള്‍ പോയാല്‍ ബാധിക്കുന്നത് സാമാന്യ ജനവിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ല. നിയമം കൈയിലെടുത്താല്‍ തടയുക എന്നത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അദേഹം പറഞ്ഞു.മണിപ്പൂര്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശരിയായില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു

Top