കൈരളിയോടും മീഡിയാവണിനോടും സംസാരിക്കില്ല ഗവര്‍ണര്‍; ‘വിലക്കു’മായി വീണ്ടും ഗവര്‍ണര്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിൽ രണ്ടു മാധ്യമങ്ങളെ പുറത്താക്കി. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വൺ ചാനലുകളെ ഗവർണർ വിലക്കിയത്.

മാധ്യമങ്ങൾ പ്രത്യേക അജൻഡ വച്ചാണ് സംസാരിക്കുന്നത്. തന്റെ ഭാഗം കേൾക്കുന്നതിന് പകരം, അജൻഡയ്ക്ക് അനുസരിച്ച് ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. വളരെ ക്ഷുഭിതനായാണ് ഗവർണർ സംസാരിച്ചത്.

തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനാവില്ല. അതുപോലെ തന്നെ താൻ നിയമിച്ചവർ തന്നെ വിമർശിക്കരുതെന്ന് മന്ത്രിമാരെ പരോഷമായി സൂചിപ്പിച്ച് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നു. അവർക്ക് ഇഷ്ടമുള്ളവരെ വകുപ്പുകളിൽ തിരുകി കയറ്റുന്നതായും ഗവർണർ ആരോപിച്ചു. പാർട്ടിക്കാരെ കോർപ്പറേഷനിൽ നിയമിക്കാൻ ലിസ്റ്റ് തരാൻ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രൻ നൽകി എന്ന മട്ടിലുള്ള കത്തിലടക്കം സർക്കാർ ജനങ്ങളോട് വിശദീകരിക്കണമെന്നും ഗവർണർ പറഞ്ഞു.

 

Top