നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം

തിരുവന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. തിരുത്തല്‍ നിര്‍ദ്ദേശിക്കാതെ ആണ് ഗവര്‍ണര്‍ കരട് അംഗീകരിച്ചത്. കാര്‍ഷിക നിയമ ഭേദഗതിയെ വിമര്‍ശിക്കുന്ന കരടിലെ ഭാഗത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടുമോ എന്ന് സര്‍ക്കാരിന് ആശങ്ക ഉണ്ടായിരുന്നു.

കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാന്‍ 23 നു ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി കിട്ടിയത്.

Top