സൗജന്യ കോവിഡ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. വികസന, ക്ഷേമ പധതികള്‍ക്കും കോവിഡ് പ്രതിരോധത്തിനും മുന്തിയ പരിഗണന നല്‍കികൊണ്ടാണ് നയപ്രഖ്യാപനം. എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ ഉറപ്പാക്കും. 1000 കോടി ഇതിന് അധികമായി വേണ്ടി വരുമെന്നും പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമം നടത്തും. കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളും പദ്ധതികളും ജനങ്ങള്‍ക്ക് താങ്ങാകുമെന്നും അറിയിച്ചു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയായെന്നും മരണ നിരക്ക് പിടിച്ചു നിര്‍ത്താനായെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എല്ലാം യാഥാര്‍ഥ്യമാക്കും,ക്ഷേമ പദ്ധതികള്‍ തുടരും, വികസന ക്ഷേമ പദ്ധതികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പരിഗണന നല്‍കും, സാമൂഹ്യനീതിയിലധിഷ്ഠിതമായ നയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന നടപടികള്‍ ഉണ്ടാകുമെന്നും അറിയിച്ചു. കൂടാതെ ഐടി, സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ക്ക് മുന്തിയ പരിഗണന നല്‍കും.

Top