പൗരത്വ നിയമ ഭേദഗതി പോര്; വിട്ടുവീഴ്ച്ചയില്ലാതെ ഗവര്‍ണറും സര്‍ക്കാരും

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇരുകൂട്ടരും വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകുന്നില്ല. എന്നാല്‍ ഗവര്‍ണര്‍ തേടിയ വിശദീകരണത്തിന് സര്‍ക്കാര്‍ ഇന്നു മറുപടി നല്‍കിയേക്കും. ഗവര്‍ണര്‍ക്കെതിരെ കടന്നാക്രമണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും വാക്ക്പോര് രൂക്ഷമാവുകയാണ്.

ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയത് ചര്‍ച്ചയായേക്കും. അഡ്വക്കേറ്റ് ജനറലോടും നിയമവിദഗ്ധരോടും ആലോചിച്ച് സര്‍ക്കാര്‍ മറുപടി നല്‍കും. ഭരണഘടന അനുസരിച്ചു സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ഗവര്‍ണറെ അറിയിക്കേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. അനുമതി വേണ്ടെന്ന് പറയുന്നവര്‍ നിയമം ചൂണ്ടിക്കാട്ടി തെളിയിക്കണം എന്നാണ് ഗവര്‍ണറുടെ വെല്ലുവിളി.

Top