സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കൊച്ചി: മികച്ച നേട്ടവുമായി സര്‍ക്കാര്‍ സ്‌കൂളുകള്‍. പ്രവേശനത്തിനായി എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞ അധ്യയനവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്തൊട്ടാകെ എഴുപതിനായിരത്തിലധികം കുട്ടികള്‍ പ്രവേശനം നേടിക്കഴിഞ്ഞു.

ഇതോടെ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതികളാണ് വിജയം കണ്ടത്. മാനദണ്ഡം പാലിക്കാതെ ആരംഭിച്ച പല സി.ബി.എസ്.ഇ. സ്‌കൂളുകളും അടച്ച് പൂട്ടല്‍ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നേട്ടവുമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്നേറുന്നത്.

Top