ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാട് ; ഇ.പി ജയരാജന്‍

jayarajn_ep

കണ്ണൂര്‍: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ സമീപനമാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. രാഷ്ട്രീയ പാര്‍ട്ടികളെ പോലെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ സമീപനം മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. എല്ലാ തെളിവുകളും ലഭിച്ചതിനു ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ക്ക് നടത്തിയ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതില്‍ വസ്തുതയുണ്ടാകാം. സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും ഇരയ്ക്കുമൊപ്പമാണ് സര്‍ക്കാര്‍.

കോടിയേരി ഉന്നയിച്ച കാര്യങ്ങളില്‍ അടക്കം വസ്തുതകള്‍ പരിശോധിച്ച ശേഷം അഭിപ്രായം പറയും. സഭയെ അവഹേളിക്കുന്ന തരത്തില്‍ കന്യാസ്ത്രീകളുടെ സമരം പോയോ എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു.

Top