പാക്ക് അധിനിവേശ കശ്മീരിനായി ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാര്‍: കരസേന മേധാവി

ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കശ്മീര്‍ തിരിച്ചു പിടിക്കുന്നതിനായി ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇനി പാക്ക് അധിനിവേശ കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത അജണ്ടയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരാണ് അക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. സൈന്യം എന്തിനും തയ്യാറാണ്- അദ്ദേഹം വ്യക്തമാക്കി.

Top