സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല: ഇ പി ജയരാജന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനം തടസ്സപ്പെടുത്താന്‍ വഴിമുടക്കികളായി നില്‍ക്കുന്ന ഇവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേരളം വളര്‍ന്നാല്‍, വികസനം ഉണ്ടായാല്‍ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം ഉണ്ടാകും. ആ മാറ്റം പടിപടിയായി ഉണ്ടായി കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ തുല്യ ദുഃഖിതര്‍ യോജിക്കുന്നു. അതിന്റെ ഭാഗമായി എവിടെയൊക്കേ തടസ്സം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ നോക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Top