സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയത് ആചാരലംഘനം; ശിവരാജ് സിങ് ചൗഹാന്‍

കണ്ണൂര്‍: രാജ്യത്ത് എന്ത് സംഭവം ഉണ്ടായാലും അവിടെ ഓടി എത്താന്‍ കഴിയാത്ത പ്രതീക്ഷ നശിച്ച കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കേരള സര്‍ക്കാര്‍ ശബരിമയില്‍ ആചാര ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ആചാര സംരക്ഷണം ഉറപ്പ് നല്‍കും. ലൗ ജിഹാദിന്റെ കേന്ദ്രമായി കേരളം മാറി. കേരളത്തില്‍ നടക്കുന്നത് ജിഹാദി പ്രവര്‍ത്തനമാണ്. ഇതിന് എതിരെ ഒന്നും ചെയ്യാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

Top