ഔദ്യോഗിക വാഹനങ്ങള്‍ക്ക് എണ്ണയടിക്കാന്‍ ഇനി പ്രത്യേക കാര്‍ഡ്; ബില്ലിന് പണം നല്‍കേണ്ടതില്ല

crude oil

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നിറയ്ക്കാനായ് പണം നല്‍കേണ്ടതില്ല. എണ്ണയടിക്കാനായി പണത്തിന് പകരം ഇനി ഇന്ധന കാര്‍ഡ് നല്‍കിയാല്‍ മതി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഔദ്യോഗിക വാഹനങ്ങള്‍ക്കായി പുതിയ കാര്‍ഡ് പുറത്തിറക്കുന്നത്.

ഡ്രൈവര്‍മാര്‍ക്ക് കാര്‍ഡുമായി എത്തി ഔദ്യോഗിക വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാം. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി സര്‍ക്കാരിന് പരിശോധിക്കാനുമാവും. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ എല്ലാ എണ്ണക്കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. മറ്റ് കമ്പനികളുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സര്‍ക്കാര്‍ കരാറിലെത്തി. ധന, ട്രഷറി വകുപ്പുകളില്‍ തുടക്കത്തില്‍ നടപ്പാക്കുന്ന പരിഷ്‌കാരം പിന്നീട് മറ്റ് എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.

Top