കെ റെയില്‍ ബോധവത്കരണത്തിനായി കൈ പുസ്തകം തയ്യാറാക്കി നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കെ റെയില്‍ പ്രചാരണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നു. കൈ പുസ്തകം തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം. പൗര പ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കും പൊതു യോഗങ്ങള്‍ക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. ഇതിനായി 50ലക്ഷം കൈപ്പുസ്തകമാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കും.

‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന തലക്കെട്ടിലാകും ലഘുലേഖ പുറത്തിറക്കുക. ഈ മാസം ആറാം തീയതിയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്കേഷന്‍ വകുപ്പില്‍ നിന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ ഇന്നാണ് ടെണ്ടര്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വന്നത്.

ലഘുലേഖ അച്ചടിച്ച് വകുപ്പ് നിര്‍ദേശിക്കുന്ന കേന്ദ്രങ്ങളില്‍ അതായത് സംസ്ഥാനത്തുടനീളമുള്ള ജില്ലകളില്‍ വിതരണം ചെയ്യണമെന്നും ടെണ്ടറില്‍ പറയുന്നു. കേരളത്തിനകത്ത് ആസ്ഥാന ഓഫീസും പ്രസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെ മാത്രമേ പരിഗണിക്കുകയൊള്ളൂ എന്നും മൂന്ന് കോടി രൂപയുടെ വാര്‍ഷിക ടേണ്‍ ഓവര്‍ ഉള്ള സ്ഥാപനമായിരിക്കണമെന്നും ടെണ്ടര്‍ നോട്ടീസില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. അച്ചടി കടലാസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. മള്‍ട്ടി കളറിലാണ് ലഘുലേഖ അച്ചടിക്കുന്നത്.

Top