സർക്കാർ പശു ഉത്പാദന ഫാക്ടറികൾ ആരംഭിക്കുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി : ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പശു ഉത്പാദന ഫാക്ടറികള്‍ ആരംഭിക്കുമെന്നും വരുംകാലങ്ങളില്‍ പെണ്‍ കിടാവുകള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും മൃഗക്ഷേമ, ക്ഷീര വകുപ്പ് മന്ത്രിയായ ഗിരിരാജ് സിംഗ്.

കൃത്രിമ ബീജ സങ്കലന സാങ്കേതികവിദ്യ ഉപയോഗിച്ചു പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കാനാണു കേന്ദ്രത്തിന്റെ പദ്ധതി. ഈ വര്‍ഷം 30 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യും. 2025 ആകുമ്പോഴേക്കും 10 കോടി പെണ്‍പശുക്കള്‍ രാജ്യത്തുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

20 ലിറ്റര്‍ പാല്‍ തരുന്ന പശുക്കളെ ഉപയോഗിച്ചു കറവ വറ്റിയ പശുക്കളുമായി കൃത്രിമ ബീജ സങ്കലനം നടത്തുമെന്നും ഇതു വന്‍ വിപ്ലവത്തിനു തുടക്കം കുറിക്കുമെന്നും ഗിരിരാജ് സിംഗ് അറിയിച്ചു.

Top