ജനുവരി 10 ന് ഉള്ളില്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യണം; ഇല്ലെങ്കില്‍ 200 രൂപ പിഴ

MONEY

ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ ജനുവരി 10നകം റിട്ടേണ്‍ ഫയല്‍ ചെയ്ത് നല്‍കണമെന്ന് സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. ജനുവരി 10 ശേഷം നല്‍കിയാല്‍ പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017 ജൂലൈ മുതല്‍ 2019 നവംബര്‍ വരെ ജിഎസ്ടി റിട്ടേണ്‍ഫയല്‍ ചെയ്യാത്തവര്‍ ഈ അവസരം പാഴാക്കരുതെന്നും അവസാന തിയതിക്ക് ശേഷം ഫയല്‍ ചെയ്താല്‍ ദിവസം 200 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top