ഭക്ഷ്യവിഷബാധ; ബിഹാറില്‍ 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

food-poison

പാറ്റ്‌ന: ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരാന്‍ഹിയ ഗ്രാമത്തിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

അതേസമയം, ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടതായി ചില വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. ഗോര്‍സറണിലെയും മിതിഹാരിയിലെയും സര്‍ക്കാര്‍ ആശുപത്രികളിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top