ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി നരവനെ ? താല്‍ക്കാലിക ചുമതല ഏറ്റെടുത്തു

ന്യൂഡല്‍ഹി: സംയുക്ത സേന മേധാവിയുടെ താല്‍ക്കാലിക ചുമതല കരസേനാ മേധാവി ജനറല്‍ എം.എം നരവനെക്ക്. സംയുക്ത സേന മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അപടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് എം.എം നരവനെ താല്‍ക്കാലികമായി ചുമതല ഏറ്റെടുത്തത്. പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. പത്ത് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. താല്‍ക്കാലിക ചുമതല നല്‍കിയ കരസേനാ മേധാവി എം.എം നരവനെയ്ക്കാണ് പദവിയിലേക്കെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

കര, നാവിക, വ്യോമ സേനാ മേധാവികള്‍ ഉള്‍പ്പെടുന്ന സമിതിയാണ് സൈനിക വിഷയങ്ങള്‍ തീരുമാനിക്കുന്ന പ്രധാന സമിതി. ചൈനയുമായും പാകിസ്താനുമായും അതിര്‍ത്തി പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍, ഭാവിയില്‍ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി സൃഷ്ടിച്ചത്.

Top