ജലീലിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം; പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ബന്ധുനിയന വിവാദത്തില്‍ പെട്ട മന്ത്രി കെ.ടി.ജലീലിന്റെ സമ്പത്തിനെക്കുറിച്ചും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും അന്വേഷണത്തിന് വിധേയമാക്കണം. ശരിയായ അന്വേഷണം നടന്നാല്‍ ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും കേസുകളില്‍ പ്രതിയാകുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

 

Top