ദാമോയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണം പാകം ചെയ്യുന്നത് ശൗചാലയത്തിനു തൊട്ടടുത്ത്

CLEANLINESS

ദാമോ: ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോ എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി ഉച്ച ഭക്ഷണം പാകം ചെയ്യുന്നത് ശൗചാലയത്തിനു തൊട്ടടുത്ത്. പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ ശൗചാലയത്തിനുള്ളിലും.

സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ശൗചാലയത്തിനു പുറത്ത് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പാത്രങ്ങള്‍ ശൗചാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

എന്നാല്‍ സ്‌കൂളിന് ആവശ്യത്തിനു സ്ഥലമില്ലാത്തതാണു പ്രശ്‌നത്തിനു കാരണമെന്നും ഭക്ഷണം പാകം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള സ്വയംസഹായ സംഘത്തിനാണ് ഭക്ഷണം വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മധ്യപ്രദേശ് ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവ് അറിയിച്ചു.

Top