government – rice – project

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ അരി വിതരണ പദ്ധതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ബി.പി.എല്‍, എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ ഒരു രൂപയ്ക്ക് ലഭിക്കുന്ന അരി സൗജന്യമായി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനായി 55 കോടി രൂപയുടെ അധിക സബ്‌സിഡി പദ്ധതിക്ക് നല്‍കുകയും ചെയ്തു.

എന്നാല്‍, മതിയായ അരി സര്‍ക്കാര്‍ എത്തിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍ നിലപാടെടുത്തിരുന്നു. നിലവില്‍ 32 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നത്. കാര്‍ഡൊന്നിന് 25 കിലോയാണ് ലഭിക്കുക. സര്‍ക്കാരില്‍ നിന്നുള്ള വിഹിതം കുറഞ്ഞതോടെ 21 കിലോ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Top