ടി.പി വധക്കേസ് പ്രതികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍; കെ.കെ രമ

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് എംഎല്‍എ കെ കെ രമ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് വിഷയത്തില്‍ ഉത്തരം പറയേണ്ടത്. പാര്‍ട്ടിക്ക് വേണ്ടിയാണ് ടിപി വധക്കേസ് പ്രതികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് പ്രതികളെ സിപിഎം സംരക്ഷിക്കുന്നതെന്ന് കെ കെ രമ പറഞ്ഞു.

വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു. ടിപി കേസിലെ പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

 

Top