Government raises excise duty on petrol and diesel

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കൂട്ടി. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 1.17 രൂപയുമാണ് വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്.

എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാരിന് 2,500 കോടിയുടെ അധികവരുമാനം ലഭിക്കും. അസംസ്‌കൃത എണ്ണവില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 2009 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് അസംസ്‌കൃത എണ്ണവില 35 ഡോളറില്‍ താഴെ എത്തുന്നത്.

Top