ശബരിമലയില്‍ സര്‍ക്കാരിന് പ്രകോപനപരമായ നിലപാട്; കെ സുരേന്ദ്രന്‍

കാസര്‍കോട്: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന് പ്രകോപനപരമായ നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാപ്പുപറയാന്‍ ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിണറായി വിജയനും യെച്ചൂരിയും തിരുത്തിയതിലൂടെ ശബരിലയില്‍ യുവതീ പ്രവേശനം വീണ്ടും ഉണ്ടാകുമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തപാല്‍ വോട്ടില്‍ വ്യാപകമായി കൃത്രിമം നടക്കുകയാണെന്നും തിരഞ്ഞടുപ്പ് കമ്മിഷന്‍ നോക്കുകുത്തിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top