ഇറക്കുമതി സവാളയ്ക്ക് ചെലവ് ഇല്ല; പകുതിവിലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇറക്കുമതി സവാള പകുതിവിലയ്ക്ക് വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. സവാള വില ഉയര്‍ന്നപ്പോഴും ലഭ്യതക്കുറവ് ഉള്ള സമയത്തും ഇറക്കുമതി ചെയ്ത ടണ്‍ കണക്കിന് സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണിപ്പോള്‍. ഇത്തരത്തില്‍ 34,000 ടണ്‍ സവാളയാണ് കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സവാളയുടെ അത്ര എരിവും രുചിയും ഇല്ലാത്തതാണ് സാവാള ചെലവാകാത്തതിന്റെ കാരണം. എന്നാല്‍ പല സംസ്ഥാനങ്ങളൊന്നും ഈ സവാള വാങ്ങാന്‍ തയ്യാറാകുന്നില്ല. അതേടെ കേന്ദ്രസര്‍ക്കാര്‍ സവാളയുടെ വില കുറച്ച് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

സാവളയ്ക്ക് 25 രൂപ നിരക്കില്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്ര നഷ്ടത്തില്‍ സവാള വില്‍ക്കുന്നതോടെ സര്‍ക്കാരിന് വന്‍ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.

Top