Government plans to sell its books directly via Online

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇനി പുസ്തകങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഗൂഗിള്‍ പ്ലേ മുതലായ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വില്‍ക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളാകും ഇനി ഇങ്ങനെ വില്‍ക്കുക. ഡിജിറ്റല്‍ രൂപത്തിലുള്ള പുസ്തകങ്ങള്‍ വിലകുറച്ച് വില്‍ക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്.

വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ഈ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇകോമേഴ്‌സ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തുടക്കത്തില്‍ ഏജന്‍സികളെ ഏല്‍പിച്ച് പദ്ധതി നടപ്പില്‍ വരുത്താനായിരുന്നു ഒരുക്കമെങ്കിലും പിന്നീട് മന്ത്രാലയം നേരിട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 18ന് പദ്ധതി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top