ലഡാക്ക് സംഘര്‍ഷം; 300 ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഇന്ത്യ. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 300 ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാനും തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കൂടാതെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ലൈസന്‍സിങ്ങ് സംവിധാനവും ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയും ശക്തിപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ചൈനീസ് കമ്പനികള്‍ക്ക് കടിഞ്ഞാണിടാനുള്ള നീക്കവും ശക്തമാണ്. 200 കോടിയില്‍ താഴെയുള്ള പദ്ധതികളുടെ കരാര്‍ വിദേശ കമ്പനികള്‍ക്ക് നല്‍കരുതെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. സുരക്ഷ കൂടി മുന്നിര്‍ത്തിയാണ് ഇന്ത്യ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

Top