എസ്എസ്‌സി ചോദ്യ പേപ്പര്‍ ചോര്‍ച്ച ; സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു

ssc paper leak

ന്യൂഡല്‍ഹി: എസ്എസ്‌സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയും അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എസ്എസ്സി ഓഫീസിന് മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ ആറ് ദിവസമായി നടത്തുന്ന സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും സമരം നിര്‍ത്തണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണ വിഷയത്തില്‍ ഉദ്യോഗാര്‍ഥികള്‍ വ്യക്തമായ നിലപാട് സ്വീകരച്ചതോടെയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഫെബ്രുവരി 17 മുതല്‍ 21 വരെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആരോപണം. കൂടാതെ അഴിമതി ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഫെബ്രുവരി 17ന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു.190,000 പേരാണ്‌ പരീക്ഷ എഴുതിയിരുന്നത്.

Top