കെഎസ്ആര്‍ടിസിയില്‍ 80 കോടി രൂപ ശമ്പളം നല്‍കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 80 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കൊവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിക്ക് ഈ മാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നല്‍കിയിരുന്നില്ല. ഇക്കാര്യം കെഎസ്ആര്‍ടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി.

ഇരുപത്തി എണ്ണായിരം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെടുകയും ശമ്പളം നല്‍കാനുള്ള ഉത്തരവ് ഇറങ്ങുകയും ചെയ്തു. 80 കോടി രൂപ രൂപയാണ് സര്‍ക്കാര്‍ ഉത്തരവായത്. ഈ തുക നിലവിലുള്ള നടപടിക്രമങ്ങള്‍ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ് അറിയിച്ചു. പെന്‍ഷന്‍ വിതരണവും ഇതോടൊപ്പം നടത്തും എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.

 

Top