സർക്കാർ അധ്യാപകരെ ലോക്ക് ചെയ്ത് സർക്കാർ ഉത്തരവ്

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. മത്സരപരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ ജീവനക്കാര്‍ ക്ലാസെടുക്കുന്നുവെന്ന് കണ്ടെത്തിയാണ് ഈ നടപടി. അവധിയെടുക്കുന്നവര്‍ക്ക് ക്ലാസെടുക്കുന്നതിന് തടസമില്ലെങ്കിലും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായുള്ള മത്സരപരീക്ഷകളുടെ പരിശീലനത്തിനു സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസെടുക്കാം. ശൂന്യവേതന അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് സ്വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാം. എന്നാല്‍ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്വകാര്യ ട്യൂഷന്‍ സെന്ററുകളോ സ്ഥാപിക്കാനോ നടത്താനോ പാടില്ലെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Top