സര്‍ക്കാര്‍ ഉത്തരവ് ; ജിഷ്ണു പ്രണോയുടെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും അതിനാല്‍ സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കുന്നതിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് കഴിഞ്ഞ മാസം ഡിജിപി ടി.പി. സെന്‍കുമാറിന് നിവേദനം നല്‍കിയിരുന്നു.

ഇതിനിടെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച കെ. സുധാകരനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്ത വന്നു. സുധാകരന്‍ കോടതിയല്ലെന്നും ഇത്തരത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് എന്തിന് വേണ്ടിയാണെന്നും മഹിജ ചോദിച്ചു.

പാമ്പാടി നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന്‍ കോളേജ് അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ ഇന്നലെ രാത്രി രംഗത്തെത്തിയത്.

Top