എയര്‍ ഇന്ത്യയുടെ ഭാഗിക ഓഹരി വിദേശ വിമാനക്കമ്പനിക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രം

ന്യുഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യയുടെ ഭാഗിക ഓഹരി വിദേശ വിമാനക്കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

30,000 കോടി രൂപയുടെ (4.21 ബില്യണ്‍ ഡോളര്‍) കടബാധ്യത ഒരു പ്രത്യേക ഹോള്‍ഡിംഗ് കമ്പനിയിലേക്ക് നീക്കിയ ശേഷം ഓഹരി വില്‍പ്പനയ്ക്കാണ് കളമൊരുങ്ങുന്നത്. അടുത്ത മാസം പത്താം തിയതിയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ വിമാനക്കമ്പനിക്കായി പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top