ജോലി ചെയ്തില്ലെങ്കില്‍ ജനങ്ങളോട് തന്നെ ഉദ്യോഗസ്ഥരെ തല്ലാന്‍ പറയേണ്ടി വരും: ഗഡ്കരി

Nithin Gadkari

നാഗ്പൂര്‍: ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ജോലി ചെയ്യാത്ത പക്ഷം ജനങ്ങളോട് തന്നെ ഉദ്യോഗസ്ഥരെ തല്ലാന്‍ പറയേണ്ടി വരുമെന്ന് മുന്നറിയിപ്പു കൊടുത്തുവെന്നും ഗഡ്കരി പറഞ്ഞു.

ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്തു കൊണ്ടാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന കാര്യം മറക്കരുതെന്ന് ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞു. എന്നാല്‍, തന്റെ കാര്യം അങ്ങനെയല്ല. തെരഞ്ഞെടുത്ത ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. അഴിമതി കാട്ടിയാല്‍ ഉദ്യോഗസ്ഥര്‍ കള്ളന്മാരാണെന്ന് ജനങ്ങളോട് പറയേണ്ടി വരും,ഗഡ്കരി വ്യക്തമാക്കി.

പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ എട്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നുള്ള കര്‍ശന നിര്‍ദേശം നല്‍കി. അങ്ങനെ സാധിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മര്‍ദിക്കാനും തന്നെ ജനങ്ങളോട് പറയേണ്ടി വരുന്നതാണ്. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത സംവിധാനങ്ങള്‍ മാറ്റപ്പെടേണ്ടി വരും, ഗഡ്കരിയുടെ വാക്കുകള്‍.

Top