ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രം. ഇതിനായി എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.

ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നല്‍കും. ഓണ്‍ലൈനിലൂടെ ഈ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റാം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണിത്.

മാസം 2500 കോടിരൂപ ശമ്പളമായി നല്‍കുന്നതില്‍ ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും.

Top