സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും മുന്‍വര്‍ഷത്തെ ആനൂകൂല്യങ്ങളില്‍ കുറവ് വരുത്താതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 4,000 രൂപയാണ് ബോണസ് തുക. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണ് ബോണസ് ലഭിക്കുക. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉത്സവബത്തയായി ലഭിക്കും.

മുന്‍കൂറായി ശമ്പളവും പെന്‍ഷനും നല്‍കും. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറത്ത് നിയമിക്കപ്പെട്ടവര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും 1,200 രൂപ മുതല്‍ ഉത്സവബത്ത ലഭിക്കും. ഓണം അഡ്വാന്‍സായി 15,000 രൂപ വരെ അനുവദിക്കും. ഈ തുക ഗഡുക്കളായി തിരിച്ച് അടയ്ക്കണം. പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പടെ 5,000 രൂപ വീതം മൂന്‍കൂറുണ്ടാകും. ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ വിതരണം പൂര്‍ത്തിയാക്കും.

Top