ചുവപ്പ് നാടകളില്‍ കുരുങ്ങി കിടക്കുന്ന ഫയലുകള്‍ക്ക് മോചനം; മൂന്ന് മാസത്തെ സമയം വേണമെന്ന് …

pinarayi

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവപ്പ് നാടകളില്‍ കുരുങ്ങി കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നുമാസ കാലയളവിലാണ് തീവ്രയജ്ഞ പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്‌.

37 വകുപ്പുകളിലായി 1,21,000 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഒക്ടോബറിന് മുന്‍പ് ഫയലുകളുടെ കാലപ്പഴക്കം നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വകുപ്പ് മേധാവി, റീജണല്‍ മേധാവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫയലുകള്‍ തീര്‍പ്പാക്കണം. ഏറ്റവും കൂടുതല്‍ ഫയല്‍ തീര്‍പ്പാക്കുന്ന വകുപ്പിനും മേധാവിക്കും ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടത്തും. ജനങ്ങളുടെ പരാതിയില്‍ നടപടി പ്രധാനപ്പെട്ടതാണ്. ഫയല്‍ തീര്‍പ്പാക്കുന്നതിനു ഒരു സംവിധാനം വേണം. ഇതിനായി സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ക്ക് മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top