ഒളിമ്പിക്‌സ് ജേതാക്കളാകുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: ടോക്കിയോ ഒളിംപിക്‌സില്‍ വിജയിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ആറ് കോടിയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് നാല് കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് കോടി രൂപ വീതവും പാരിതോഷികമായി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ടീം ഇനങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടിയാല്‍ താരങ്ങള്‍ക്ക് 3 കോടി രൂപയും വെള്ളിയും വെങ്കലവും നേടിയാല്‍ യഥാക്രമം രണ്ടും ഒന്നും കോടിരൂപ വീതം പാരിതോഷികമായി ലഭിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എല്ലാ ഒളിമ്പിക്‌സ് താരങ്ങള്‍ക്കും അവരുടെ പരിശ്രമത്തിനുള്ള പ്രതിഫലമായി പത്തുലക്ഷം രൂപ നല്‍കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

പത്തു താരങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.

Top