ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

sabarimala

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാരിന് രഹസ്യ അജണ്ടകളില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

പൊലീസിന് അടക്കം ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് ഉള്ളതെന്നും ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് ഒരു പ്രമുഖ പാര്‍ട്ടിയും ചില വലതുപക്ഷ ശക്തികളുമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top