വൃദ്ധയുടെയും മാനസിക വൈകല്യമുള്ള പെണ്‍മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധയായ അമ്മയുടെയും മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇടിഞ്ഞു വീഴാറായ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ചുമരും മേല്‍ക്കൂരയുമില്ലാത്ത, വൈദ്യുതിയുമില്ലാത്ത വീട്ടിലാണ് സുഭാഷിണി എന്ന സ്ത്രീയും മാനസിക വൈകല്യമുള്ള രണ്ട് മക്കളും കഴിഞ്ഞിരുന്നത്. കനത്ത മഴയിലായിരുന്നു ഇവരുടെ വീട് ഇടിഞ്ഞു വീണത്. നഗരസഭ ഏര്‍പ്പെടുത്തിയ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി വന്നത്.

കുടുംബത്തിന്റെ ദയനീയ സ്ഥിതി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക നീതി വകുപ്പ് വീട്ടിലെത്തുകയായിരുന്നു. പെണ്‍മക്കളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും സുഭാഷിണിയെ സാമൂഹ്യനീതി വകുപ്പിന് കീഴിലെ വൃദ്ധസദനത്തിലേക്കുമാണ് മാറ്റിയത്.

Top