വനിതാ ഹോസ്റ്റലുകളിലെ പ്രവേശന സമയം രാത്രി 9.30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലശാലകള്‍ക്ക് കീഴിലുമുള്ള ഹോസ്റ്റലുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും.

വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെയും തൃശൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെയും പരാതി പരിഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം നീട്ടണമെന്ന ആവശ്യമുന്നയിച്ച് വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തിരുന്നു.

Top